Skip to main content

ജി പി എ ഐ എസ്; പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി നീട്ടി

2021 വര്‍ഷത്തേക്ക് ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. 2020 നവംബര്‍ മാസത്തെ ശമ്പള ബില്ലിനോടൊപ്പം പ്രീമിയം തുക ഒടുക്കുവാന്‍ കഴിയാതിരുന്ന 2020 ഡിസംബര്‍ 31 നകം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് 2021 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടൊപ്പം 2021 മാര്‍ച്ച് 31 വരെ പ്രീമിയം തുക ഒടുക്കി പദ്ധതിയില്‍ അംഗമാകാം. 8658-102-88-സസ്‌പെന്‍സ് അക്കൗണ്ട്-ജിപിഎഐഎസ് ഫണ്ട് എന്ന ശീര്‍ഷകത്തിലാണ് തുക ഒടുക്കേണ്ടത്. 2021 ജനുവരി മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ ജീവനക്കാരെ 2021 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. മാര്‍ച്ച് 31 ന് ശേഷം പ്രീമിയം തുക ഒടുക്കുന്നതിന് സ്പാര്‍ക്കില്‍ സൗകര്യം ലഭിക്കുന്നതല്ലെന്നും ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.399/2021)

 

date