Skip to main content

12 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം

ജില്ലാ ആസൂത്രണ സമിതി യോഗം  ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്നു. 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഭേദഗതികള്‍ക്ക് യോഗത്തില്‍  അംഗീകാരം നല്‍കി.
ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ ആസൂത്രണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സാം കെ ഡാനിയേല്‍  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി  2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നത്തിനുള്ള   നടപടികള്‍  വേഗത്തിലാക്കാനും യോഗം നിര്‍ദ്ദേശിച്ചു.
പദ്ധതി ചെലവ് വര്‍ധിപ്പിക്കുന്നതിനും പുതിയ വാര്‍ഷിക പദ്ധതികള്‍ക്ക്  അടിയന്തിര അംഗീകാരം നല്‍കുന്നതിനുമായി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുവാനും  യോഗത്തില്‍ തീരുമാനമായി.
ഡി പി സി അംഗങ്ങള്‍,  സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.400/2021)

date