Skip to main content

രോഗമുക്തി 700, കോവിഡ് 460

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 13) 700 പേര്‍ കോവിഡ് രോഗമുക്തരായി. 460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഏഴു പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും  സമ്പര്‍ക്കം വഴി 448 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 70 പേര്‍ക്കാണ് രോഗബാധ. കാവാനാട്-15, രാമന്‍കുളങ്ങര, കരിക്കോട് ഭാഗങ്ങളില്‍ ഏഴുവീതവും കടപ്പാക്കട-അഞ്ച്, തട്ടാമല-നാല്, ശക്തികുളങ്ങര, കല്ലുംതാഴം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-10, കൊട്ടാരക്കര-എട്ട്, പരവൂര്‍-ആറ്, പുനലൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രമപഞ്ചയത്തുകളില്‍ മൈനാഗപ്പള്ളി-22, ശാസ്താംകോട്ട-19, തൃക്കോവില്‍വട്ടം, പ•ന, മേലില ഭാഗങ്ങളില്‍ 18 വീതവും പെരിനാട്-13, ചവറ-12, മൈലം, കൊറ്റങ്കര എന്നിവിടങ്ങളില്‍ 11 വീതവും വിളക്കുടി, പോരുവഴി, അലയമണ്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ 10 വീതവും പവിത്രേശ്വരംദ കുളക്കട ഭാഗങ്ങളില്‍ എട്ടുവീതവും പത്തനാപുരം, മണ്‍ട്രോതുരുത്ത്, തെക്കുംഭാഗം, ഇട്ടിവ, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ ഏഴുവീതവും പൂയപ്പള്ളി, പട്ടാഴി, കുളത്തൂപ്പുഴ, എഴുകോണ്‍ പ്രദേശങ്ങളില്‍ ആറുവീതവും പേരയം, പൂതക്കുളം, തലവൂര്‍, അഞ്ചല്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും ശൂരനാട് നോര്‍ത്ത്, മയ്യനാട്, പിറവന്തൂര്‍, പനയം, നീണ്ടകര, ക്ലാപ്പന, കുലശേഖരപുരം, ഈസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ നാലുവീതവും ചടയമംഗലം, കല്ലുവാതുക്കല്‍, കരവാളൂര്‍, ഏരൂര്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.408/2021)

date