Skip to main content

കണ്ണപുരം കലാഗ്രാമത്തില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ചു

കേരള ഫോക്ലോര്‍ അക്കാദമി കണ്ണപുരത്ത് സ്ഥാപിച്ച നാടന്‍ കലാഗ്രാമത്തില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ചു. കണ്ണപുരം പറമ്പത്ത് കലാഗ്രാമം കോമ്പൗണ്ടില്‍ ടി വി രാജേഷ് എംഎല്‍എ കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപയാണ് കണ്ണപുരത്തെ നാടന്‍ കലാഗ്രാമത്തിനായി അനുവദിച്ചത്. ചെണ്ട, പാചകം, നാടന്‍പാട്ട് തുടങ്ങിയ കലകളില്‍ 10 മുതല്‍ 65 വയവയസ്സുള്ളവര്‍ക്ക് പരിശീലനം നല്‍കും.
ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാര്‍ എ വി അജയകുമാര്‍ കോഴ്സ് വിശദീകരണം നടത്തി. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷയായി. ഫോക് ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍, സി വി സുരേഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.

date