Skip to main content

ഏരൂര്‍ ഇക്കോ കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 15)

പുനലൂര്‍ വനം ഡിവിഷനിലെ അഞ്ചല്‍ റെയ്ഞ്ച് പരിധിയില്‍ നിര്‍മിച്ച ഏരൂര്‍ ഇക്കോ കോംപ്ലക്സിന്റെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 15) രാവിലെ 11 ന് വനം-വന്യജീവി, മൃഗസംരക്ഷണം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. ഇക്കോ കോംപ്ലക്സ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് ദേവേന്ദ്രകുമാര്‍ വര്‍മ്മ, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  സഞ്ജയന്‍കുമാര്‍, മുന്‍ എം എല്‍ എ പി എസ് സുപാല്‍, കാഷ്യൂ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം സി അംബികാ കുമാരി, ഏരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ശോഭ, ഏരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജി അജിത്ത്, വി രാജി, ഷൈന്‍ ബാബു, ഗ്രാമപഞ്ചായത്തംഗം സുമന്‍ ശ്രീനിവാസന്‍, ഏരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെയ്ഫുദ്ദീന്‍ പൂക്കുട്ടി, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് ബാങ്ക് പ്രസിഡന്റ് ഏരൂര്‍ സുഭാഷ്,  പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ടി സി ത്യാഗരാജ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.411/2021)

 

date