Skip to main content

ജില്ലയില്‍ 13 വില്ലേജ് ഓഫീസുകള്‍ കൂടി നവീകരണത്തിലേക്ക്   മുഖ്യമന്ത്രി ഇന്ന്(ഫെബ്രുവരി 15) ഉദ്ഘാടനം ചെയ്യും    

ജില്ലയില്‍ 13 വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനവും കുമ്മിള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  പ്രവര്‍ത്തനോദ്ഘാടനവും ഇന്ന്(ഫെബ്രുവരി 15) ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.
കുന്നത്തൂര്‍ നിയോജമണ്ഡലത്തിലെ കുന്നത്തൂര്‍, ശാസ്താംകോട്ട, പോരുവഴി, കൊല്ലം മണ്ഡലത്തിലെ കൊല്ലം വെസ്റ്റ്, മുണ്ടയ്ക്കല്‍, പള്ളിമണ്‍, നെടുമ്പന, മുളവന, പുനലൂര്‍ മണ്ഡലത്തിലെ തിങ്കള്‍ക്കരിക്കം, കുളത്തൂപ്പുഴ, കൊട്ടാരക്കര മണ്ഡലത്തിലെ കലയപുരം, ചക്കുവരയ്ക്കല്‍ പത്തനാപുരം മണ്ഡലത്തിലെ വിളക്കുടി എന്നീ വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുക. റവന്യൂ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, തദ്ദേശ ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.426/2021)

 

date