Skip to main content

സൂര്യകാന്തി പ്രതിഭാസംഗമം സംഘടിപ്പിച്ചു

പാറശ്ശാല നിയോജകമണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ സൂര്യകാന്തി പ്രതിഭാസംഗമത്തിലൂടെ ആദരിച്ചു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ച് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. 

 

ഒറ്റശേഖരമംഗലം ആര്യന്‍കോട് ഗ്രാമപഞ്ചായത്തുകളിലെ പ്രതിഭകളുടെ സംഗമം ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്യന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീവല്‍കുമാര്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് അംഗം ഗോകുല്‍, സൂര്യകാന്തി കോഡിനേറ്റര്‍ ഡോ.ബിജു ബാലകൃഷ്ണന്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

വെള്ളറട, അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിലെ പ്രതിഭകളുടെ സംഗമം നെയ്യാര്‍ഡാം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഘടിപ്പിച്ചത്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ പ്രതിഭാ സംഗമം ഇന്ന്(14 ഫെബ്രുവരി) രാവിലെ 10 മണിക്ക് ആനാവൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലും കൊല്ലയില്‍, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളിലെ പ്രതിഭാ സംഗമം ഉച്ചയ്ക്ക് 2 ന് മാരായമുട്ടം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പ്രതിഭകളുടെ സംഗമം വൈകിട്ട് 4.30 ന് പാറശ്ശാല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാകും നടക്കുകയെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.

date