Skip to main content

സ്ത്രീസൗഹൃദ കേന്ദ്രവും അമ്മവീടും ഉദ്ഘാടനം ചെയ്തു

കാട്ടാക്കട പ്ലാവൂരിൽ നിർമിച്ച  സ്ത്രീസൗഹൃദ കേന്ദ്രത്തിന്റെയും അമ്മവീടിന്റെയും ഉദ്ഘാടനം ഐ. ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. കാട്ടാക്കട മണ്ഡലത്തെ സ്ത്രീസൗഹൃദമാക്കാനായി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ഓരോ അമ്മവീടും സ്ത്രീസൗഹൃദ കേന്ദ്രങ്ങളും തുടങ്ങാൻ സാധിച്ചതിലൂടെ എല്ലാ സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു.  ജലസമൃദ്ധി ഉൾപ്പടെ മണ്ഡലത്തിലെ നിരവധി വികസനപ്രവർത്തനങ്ങൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചതായും അദ്ദേഹം പറഞ്ഞു.

 

പകൽസമയം ഉറ്റവർ  ജോലി സംബന്ധമായും മറ്റ്‌ കാര്യങ്ങളുമായി വീട്ടിൽ നിന്നു മാറിനിൽക്കുമ്പോൾ ഒറ്റപെട്ടു പോകുന്ന പ്രായമായ മാതാപിതാക്കൾക്ക്  വേണ്ടിയാണ് അമ്മവീട് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇവിടെ വരുന്നവർക്ക് ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും വേണ്ടിയുള്ള  സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവരും ഉദ്യോഗസ്ഥരുമായ സ്ത്രീകളെ ലക്ഷ്യമിട്ട് തുടങ്ങിയതാണ് സ്ത്രീസൗഹൃദ കേന്ദ്രം. വിശ്രമകേന്ദ്രം, ടോയ്ലറ്റ്, നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ തുടങ്ങിയ സംവിധാനങ്ങൾ സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

 

കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ്‌ അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി. സുരേഷ്‌കുമാർ  മുഖ്യാതിഥിയായിരുന്നു.   പ്ലാവൂർ വാർഡ് മെമ്പർ കെ.വി. ശ്യാം,  ജനപ്രതിനിധികൾ, മെഡിക്കൽ ഓഫിസർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

date