Skip to main content

നിരപ്പുകോണം കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കാട്ടാക്കട മണ്ഡലത്തിലെ നിരപ്പുകോണം കുടിവെള്ള വിതരണ പദ്ധതി ഐ. ബി സതീഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.  പ്രദേശത്തെ 40 ഓളം കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.  കോർപസ് ഫണ്ടിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.  മലയിൻകീഴ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. വത്സലകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗിരീശൻ സ്വാഗതം ആശംസിച്ചു.  വാർഡ് മെമ്പർമാർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു . നിരപ്പുകോണം പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് കുടിവെള്ള പദ്ധതിയിലൂടെ  പരിഹാരമായത്.

date