Skip to main content

ജില്ല കളക്ടര്‍ വാക്സിന്‍ സ്വീകരിച്ചു

 

ആലപ്പുഴ: ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു.  ഞായറാഴ്ച  ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിയാണ് വാക്സിൻ സ്വീകരിച്ചത്.  വാക്സിനേഷനുശേഷം അര മണിക്കൂര്‍ വിശ്രമിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയുള്ള വാക്സിനേഷൻ ആദ്യഘട്ടം ജില്ലയിൽ വിജയകരമായി പൂർത്തിയായതായി കളക്ടര്‍ പറഞ്ഞു. ഇപ്പോൾ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള വാക്സിനേഷൻ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നു.  ഏറ്റവും സുരക്ഷിതമായ  വാക്സിനാണ്  നമുക്ക് സൗജന്യമായി ലഭ്യമാക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.  കോവിഡ് മുന്നണി പോരാളികളുടെ വാക്സിനേഷന് ഓരോ ദിവസവും നിയോഗിക്കപ്പെട്ടിട്ടുള്ളവർക്ക് അവരുടെ മൊബൈൽ നമ്പറിൽ അറിയിപ്പ് ലഭിക്കും. വളരെ സുരക്ഷിതമായ വാക്സിനേഷൻ എല്ലാവരും സ്വീകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

date