Skip to main content

കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്  26248 ആരോഗ്യ പ്രവര്‍ത്തകര്‍

ജില്ലയില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷന്  വെള്ളിയാഴ്ച തുടക്കമായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം  പ്രവര്‍ത്തിച്ച പൊലീസ്, മറ്റ് സേനാ വിഭാഗങ്ങള്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍, റവന്യൂ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വിവിധ ആശുപത്രികള്‍ക്ക് പുറമെ  കണ്ണൂര്‍  എ ആര്‍ ക്യാമ്പ്,  സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ സെന്ററുകള്‍ ഒരുക്കിയിരുന്നു. ആകെ 23 സൈറ്റുകളിലായി 35 സെഷനുകളായാണ് വെള്ളിയാഴ്ച വാക്‌സിന്‍ നല്‍കിയത്.
18 വയസ്സിന് താഴെ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കഴിഞ്ഞ മൂന്നുമാസമായി ഗുരുതരമായ അസുഖം ബാധിച്ചവര്‍ എന്നിവരെ ഈ ഘട്ടത്തില്‍ വാക്‌സിനേഷനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വക്‌സിനേഷന് എത്തുന്നവര്‍ ഇതുമായി ബന്ധപ്പെട്ട  സമ്മതപത്രം ഒപ്പിട്ട് കേന്ദ്രങ്ങില്‍ ഏല്‍പ്പിക്കണം.  ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് ഒരാഴ്ചക്കാലം നിരീക്ഷിക്കുന്നതിന് പ്രതേ്യക സ്വയം നിരീക്ഷണ ഫോറവും സെന്ററുകളില്‍ നിന്നും ലഭിക്കും. ഒന്നാം ഘട്ടത്തില്‍  26248 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.  കണ്ണൂര്‍ കലക്ടറേറ്റിലെ വിതരണ കേന്ദ്രത്തില്‍ നിന്ന് പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, റൂറല്‍ എസ് പി നവനീത് ശര്‍മ്മ തുടങ്ങിയവര്‍ വാക്‌സിന്‍ സ്വീകരിച്ചു.

date