Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 12-02-2021

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്
16 ന് കണ്ണൂരില്‍

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഫെബ്രുവരി 16 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിംഗില്‍ സ്വീകരിക്കും.

വാക്ക് ഇന്‍  ഇന്റര്‍വ്യൂ 18 ന്

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ കരാര്‍  അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ബിരുദം/പി എസ് സി അംഗീകൃത ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമയാണ് ഡയാലിസിസ് ടെക്‌നീഷ്യന്റെ യോഗ്യത.  ലാബ്‌ടെക്‌നീഷ്യന് പി എസ് സി അംഗീകൃത ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടിയുമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക്  ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന ത്രിവത്സര ബി എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം www.iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഫെബ്രുവരി 18  ന് മുമ്പ് നേരിട്ടോ info@iihtkannur.ac.in എന്ന ഇ മെയിലിലോ അയക്കേണ്ടതാണ്.  ഫോണ്‍: 0497 2835390, 2265390.  

വാക്ക് ഇന്‍  ഇന്റര്‍വ്യൂ 18 ന്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ നിയമിക്കുന്നതിനായി ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ രാവിലെ 11 മണിക്ക് മുമ്പ്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

വി എച്ച് എസ് ഇ അഡീഷണല്‍ മാത്ത്‌സ് കോഴ്‌സിന് അപേക്ഷിക്കാം

സ്‌കോള്‍ കേരള മുഖേന  വി എച്ച് എസ് ഇ അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2020-22 ബാച്ചിലേക്ക്  ഫെബ്രുവരി 19 വരെ 60  രൂപ പിഴയോടുകൂടി ഫീസ് അടച്ച് ഓണലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗമോ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തിക്കണം.  ഫോണ്‍: 0471 2342950.

താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

ഈ അധ്യയന വര്‍ഷം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഭാഷാ വിഷയങ്ങള്‍), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (കോര്‍ വിഷയങ്ങള്‍),  ഫുള്‍ടൈം ജൂനിയര്‍ ലാംഗേ്വജ് അധ്യാപകര്‍ എന്നീ തസ്തികകളിലേക്ക് ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനായുള്ള പ്രൈമറി അധ്യാപകരുടെയും പാര്‍ട്ട് ടൈം അധ്യാപകരുടെയും താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗില്‍ ലഭിക്കും.  പരാതികള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട മേലുദേ്യാഗസ്ഥന്‍ മുഖേന ഫെബ്രുവരി 20നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം.

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി;
ബോധവല്‍ക്കരണ ക്യാമ്പയിന്‍ 16ന് പയ്യന്നൂരില്‍

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബഹുവൈകല്യം, മാനസിക വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ഏകദിന ബോധവല്‍ക്കരണ ക്യാമ്പയിനും പ്രദര്‍ശനവും ഫെബ്രുവരി 16 ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍  നടക്കും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0497 2712255. കൊവിഡ് സാഹചര്യമായതിനാല്‍ കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

സൗജന്യ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി അഞ്ച് ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു.  റബ്ബര്‍ പാലില്‍ നിന്നും കൈയ്യുറ, ഫിംഗര്‍ ക്യാപ്പ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം നല്‍കുന്നത്.  താല്‍പര്യമുള്ള വനിതകള്‍, കുടുംബശ്രീ കൂട്ടായ്മകള്‍  എന്നിവര്‍ക്ക് അപേക്ഷിക്കാം.  പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 20 നകം അസി.ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് പി ഒ, മഞ്ചേരി, മലപ്പുറം 676122 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 04832768507, 9846797000.

പരാതി പരിഹാര അദാലത്ത് മാറ്റി

ഫെബ്രുവരി 15 ന് നടത്താനിരുന്ന കണ്ണൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.  തീയതി പിന്നീട് അറിയിക്കും.

ലേലം ചെയ്യും

കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പൊലീസ് വകുപ്പുകളുടെ വിവിധ അബ്കാരി/എന്‍ ഡി പി എസ് കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പൊടിക്കുണ്ടിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2706698

date