Skip to main content

ദുരന്തങ്ങളേറ്റുവാങ്ങിയ സൈദിനും സര്‍ക്കാരിന്റെ സാന്ത്വനസ്പര്‍ശം

നിലമ്പൂര്‍ രാമന്‍കുത്ത് സ്വദേശി 63 വയസുകാരനായ സൈദിനിത് രണ്ടാം തവണവയാണ് പ്രകൃതി ക്ഷോഭത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിക്കുന്നത്. 2019 ല്‍ കാറ്റിലും മഴയിലും ഒരു മരം വീണതിനെ തുടര്‍ന്നാണ് ആദ്യ തവണ വീട് തകര്‍ന്നത്. തകര്‍ന്ന വീട് ശരിയാക്കി ഒരു വര്‍ഷമായപ്പോഴേക്കും കനത്ത മഴയില്‍ വീണ്ടും വീടിന്റെ ഒരു ഭാഗം തകരുകയായിരുന്നു. അടിക്കടിയുള്ള ദുരന്തത്തില്‍ തളര്‍ന്നു പോയ സൈദ് വീടിനുള്ള ധനസഹായത്തിനായാണ് നിലമ്പൂരില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ അടുത്തെത്തിയത്.വീട് പണി നടത്തുന്നതിനുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ സ്വീകരിച്ച മന്ത്രി പരിഗണിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജിലേക്ക് കൈമാറി.

date