Skip to main content

രവീന്ദ്രനും ശോഭനയ്ക്കും ആശ്വാസത്തിന്റെ സാന്ത്വനം

ജന്മനാ കാഴ്ച പരിമിതരായ  കുളത്തൂര്‍ സ്വദേശി രവീന്ദ്രനും ഭാര്യ ശോഭനക്കും സര്‍ക്കാരിന്റെ സാന്ത്വനം ആശ്വാസമായി. ദീപാലയം ബ്ലൈന്‍ഡ്       സ്‌കൂള്‍ അധ്യാപകനായിരുന്നു രവീന്ദ്രന്‍. കുടുംബത്തിന്റെ ഏക വരുമാനവും രവീന്ദ്രനായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ രവീന്ദ്രനും ജോലി ഇല്ലാതായി. ഇതോടെ കുടുംബത്തിലെ   ഏക വരുമാനവും നിന്നു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടെ സഹായവും പെന്‍ഷനും കൊണ്ടാണ് രവീന്ദ്രനും ഭാര്യയും രണ്ട് പെണ്‍ മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോരുന്നത്.  ഉപജീവന മാര്‍ഗം തേടിയാണ് നിലമ്പൂരില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി    ഡോ കെ.ടി. ജലീലിന്റെ മുമ്പാകെ രവീന്ദ്രനും ശോഭനയും എത്തിയത്. ശോഭനക്ക് കട തുടങ്ങാനും രവീന്ദ്രന് ചികിത്സാ ധനസഹായവും അദാലത്തില്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു. സഹായം ലഭിച്ച സന്തോഷത്തിലാണ് രവീന്ദ്രനും ശോഭനയും മടങ്ങിയത്.

date