Skip to main content

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജ് പുതിയ അക്കാദമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കും

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജിന്റെ പുതിയ  അക്കാദമിക്, വര്‍ക്കുഷോപ്പു ബ്ലോക്കുകളുടെ ശിലാസ്ഥാപനം ഫെബ്രുവരി 16ന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രിപിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷനാവും. കോളജ്തല പരിപാടിയില്‍ എം. ഉമ്മര്‍ എം.എല്‍.എ മുഖ്യാതിഥിയാവും. പരിപാടിയുടെ വിജയത്തിനായി എം. ഉമ്മര്‍ എം.എല്‍.എ രക്ഷാധികാരിയും മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ ചെയര്‍പേഴ്‌സണുമായി സ്വാഗതസംഘം രൂപീകരിച്ചു.
 

date