Skip to main content

ചോറ്റുകടവ് പാലം ഇന്ന് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിക്കും

ഏറനാട് നിയോജക മണ്ഡലത്തിലെ ചോറ്റുകടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന്( ഫെബ്രുവരി 13) രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കും. പി.കെ ബഷീര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാവും. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ കിണറടപ്പന്‍-പനമ്പിലാവ്-പീടികപ്പാറ റോഡില്‍ ചെറുപുഴയ്ക്ക് കുറുകെ ചോറ്റുകടവില്‍ 6.50 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പാലം യാഥാര്‍ത്ഥ്യമായതോടെ  പ്രദേശവാസികളുടെ  ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് സഫലമാവുന്നത്.

ചോറ്റുകടവ് പാലം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. റുഖിയ ഷംസു, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജിഷ, വൈസ് പ്രസിഡന്റ് എം. ജ്യോതിഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.എ കരീം, റൈഹാനത്ത് കുറുമാടന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (പാലങ്ങള്‍ ഉപവിഭാഗം) രാമകൃഷ്ണന്‍ പാലിശ്ശേരി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date