Skip to main content

മരുതിന്‍ചിറ തടത്തില്‍ പടി - പുല്ലാട്ടില്‍ പടി റോഡ് ഉദ്ഘാടനം ചെയ്തു

മാറാക്കര പഞ്ചായത്ത് നാലാം വാര്‍ഡിലെ മരുതിന്‍ചിറ തടത്തില്‍ പടി - പുല്ലാട്ടില്‍ പടി റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.കെ. സുബൈര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി.കുഞ്ഞി മുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, വാര്‍ഡ് മെമ്പര്‍ മുബഷിറ അമീര്‍ കാരക്കാടന്‍, പഞ്ചായത്ത് അംഗം എ.പി. ജാഫറലി എന്നിവര്‍ പങ്കെടുത്തു.

date