Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 427 പേര്‍ക്ക് രോഗമുക്തി 529 പേര്‍ക്ക് രോഗബാധ

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 520 പേര്‍ക്ക്
ആറ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 3,439 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 24,240 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 12) 427 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,07,547 ആയി. ഇന്ന് 529 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 520 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ആറ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്.

ജില്ലയില്‍ നിലവില്‍ 24,240 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,439 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 251  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 128 പേരും 95 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 550 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

രോഗലക്ഷണങ്ങളുണ്ടായാല്‍ വിവരമറിയിക്കണം

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

ഇന്ന് (ഫെബ്രുവരി 12) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03
ആലങ്കോട്  02
ആലിപ്പറമ്പ്  01
അമരമ്പലം  04
ആനക്കയം  06
അങ്ങാടിപ്പുറം  08
അരീക്കോട്  03
ആതവനാട്  01
ഊരകം 04
ചാലിയാര്‍ 02
ചീക്കോട്  11
ചേലേമ്പ്ര 08
ചെറിയമുണ്ടം 01
ചെറുകാവ്  06
ചോക്കാട് 03
ചുങ്കത്തറ  12
എടക്കര  04
എടപ്പറ്റ 02
എടപ്പാള്‍  04
എടരിക്കോട്  02
എടവണ്ണ  09
എടയൂര്‍  02
കാലടി  01
കാളികാവ്  01
കല്‍പകഞ്ചേരി 06
കണ്ണമംഗലം 06
കരുവാരക്കുണ്ട് 05
കാവനൂര്‍  05
കീഴാറ്റൂര്‍  02
കീഴുപറമ്പ് 13
കോഡൂര്‍ 03
കൊണ്ടോട്ടി  04
കൂട്ടിലങ്ങാടി  03
കോട്ടക്കല്‍  07
കുറ്റിപ്പുറം  02
കുഴിമണ്ണ 01
മലപ്പുറം  21
മംഗലം 06
മഞ്ചേരി  17
മങ്കട  10
മാറാക്കര 01
മാറഞ്ചേരി  08
മൂന്നിയൂര്‍  06
മൂര്‍ക്കനാട് 10
മൂത്തേടം 02
മൊറയൂര്‍ 01
മുതുവല്ലൂര്‍  02
നന്നമ്പ്ര 03
നന്നംമുക്ക് 06
നെടിയിരുപ്പ് 02
നിലമ്പൂര്‍  06
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 05
ഒഴൂര്‍ 03
പള്ളിക്കല്‍ 18
പരപ്പനങ്ങാടി 13
പറപ്പൂര്‍ 18
പെരിന്തല്‍മണ്ണ  10
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 04
പൊന്മള 01
പൊന്നാനി  09
പൂക്കോട്ടൂര്‍  01
പോത്തുകല്ല് 01
പുലാമന്തോള്‍  02
പുളിക്കല്‍  09
പുല്‍പ്പറ്റ 01
പുറത്തൂര്‍  01
പുഴക്കാട്ടിരി 01
താനാളൂര്‍  02
താനൂര്‍  05
തലക്കാട് 11
തവനൂര്‍ 03
താഴേക്കോട്  05
തേഞ്ഞിപ്പലം 01
തെന്നല 07
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട്  03
തൃപ്രങ്ങോട് 02
തുവ്വൂര്‍  01
തിരൂര്‍  13
തിരൂരങ്ങാടി  09
വളാഞ്ചേരി  06
വളവന്നൂര്‍  05
വള്ളിക്കുന്ന്  11
വട്ടംകുളം  01
വാഴക്കാട്  21
വാഴയൂര്‍  12
വഴിക്കടവ്  02
വെളിയങ്കോട് 22
വേങ്ങര  13
വെട്ടത്തൂര്‍ 02
വെട്ടം 10
വണ്ടൂര്‍  01

date