Skip to main content

മാമാങ്കം- ചാവേര്‍ത്തറ പൈതൃകടൂറിസം പദ്ധതി   നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിക്കും

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം മാമാങ്കം- ചാവേര്‍ത്തറ പൈതൃക ടൂറിസം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി 15ന് രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ടൂറിസം, സഹകരണ, ദേവസ്വം വകുപ്പ്  മന്തി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനാകും. ഒരു കോടി അന്‍പത് ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍  സെക്രട്ടറി റാണി ജോര്‍ജ്ജ്, ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് എം.ആര്‍ മുരളി എന്നിവര്‍ പങ്കെടുക്കും.

date