Skip to main content

സണ്‍സെറ്റ് ബീച്ച്പാര്‍ക്ക് പടിഞ്ഞാറേക്കര വികസനപദ്ധതി നിര്‍മാണോദ്ഘാടനം ഫെബ്രുവരി 15ന്

സണ്‍സെറ്റ് ബീച്ച് പാര്‍ക്ക് പടിഞ്ഞാറേക്കര വികസനപദ്ധതിയുടെ  നിര്‍മാണോദ്ഘാടനം ഫെബ്രുവരി 15ന് രാവിലെ 10ന്
ടൂറിസം, സഹകരണ, ദേവസ്വം വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ് വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍  സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രണ്ട് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സണ്‍സെറ്റ് ബീച്ച് പാര്‍ക്ക് പടിഞ്ഞാറേക്കരയില്‍ നടപ്പാക്കുന്നത്. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍,മലബാര്‍ ദേവസ്വം ബോര്‍ഡ് എം.ആര്‍ മുരളി എന്നിവര്‍ പങ്കെടുക്കും.

date