Skip to main content

കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍'   ജില്ലയില്‍ തുടക്കമായി

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ അന്തിമ ഘട്ടത്തിലെത്തി യതിനാല്‍ ഇന്നലെ മുതല്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്ക്    വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. പൊലീസ്, ഇതര സേനാവിഭാഗങ്ങള്‍, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കുത്തിവെപ്പ് തുടങ്ങിയത്. ജില്ലയില്‍ ഇന്ന് 13    വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 15 സെഷനുകളിലായി  832 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 8544 പേരാണ് കുത്തിവപ്പെടുക്കാന്‍ കോവിഡ് മുന്നണി പ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ സബ് കലക്ടര്‍. കെ. എസ് അഞ്ജു  ഇന്നലെ    വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയില്‍ ഇതു വരെ 21513 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date