Skip to main content

യുവ ആശയങ്ങൾ പങ്കുവെച്ച് 'സ്പീക്ക് യങ്' ജില്ലാതല ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു

 

 

കേരള സംസ്ഥാന യുവജന ബോർഡ് സംഘടിപ്പിക്കുന്ന സ്പീക്ക് യങ് 

 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൊന്നാനി പുളിക്കക്കടവ് വള്ളംകളി പവലിയനിൽ   സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

 

സ്പീക്ക് യങ് പരിപാടിയിലൂടെ യുവജനങ്ങളുടെ സങ്കൽപങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പരാതികളും ഭാവനയും എന്തെല്ലാമാണ് എന്ന് കേൾക്കാനുള്ള ബൃഹത്തായ ഒരു പദ്ധതിയാണ്  സംസ്ഥാന യുവജനക്ഷേമ ബോർഡ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും നമ്മുടെ ജനാധിപത്യം സമ്പുഷ്ടമാകുന്നത് പുതിയ തരത്തിൽ ഇടപെട്ടുകൊണ്ടിരിക്കുമ്പോഴാണെന്നും ചടങ്ങിൽ സ്പീക്കർ പറഞ്ഞു.  നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി.

 

ഭാവി കേരളത്തെ സംബന്ധിച്ച് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ യുവാക്കളുടെ അഭിപ്രായങ്ങൾ സമാഹരികയുകയും അവ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്  സംസ്ഥാന യുവജനക്ഷേമ ബോർഡ്  സ്പീക്ക് യങ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ യുവജനങ്ങൾ വിവിധ വിഷയങ്ങളിൽ ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ, നഗരസഭ കൗൺസിലർ വി.ടി പ്രിയങ്ക, തഹസിൽദാർ വിജയൻ, ജില്ലാ യുവജന കേന്ദ്രം പ്രോഗ്രാം ഓഫീസർ പ്രദീപ്, യൂത്ത് കോർഡിനേറ്റർ ഫാറൂഖ് വെളിയങ്കോട് മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് സംഗീത വിരുന്ന് ഒരുക്കി.

date