Skip to main content

കോവിഡ് വ്യാപനം: റാപ്പിഡ് റെസ്പോണ്ട്സ് ടീം യോഗം ചേർന്നു

 

 

പൊന്നാനി നഗരസഭാ തലത്തിൽ രോഗ പ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി  റാപ്പിഡ് റെസ്പോണ്ട്സ് ടീം യോഗം ചേർന്നു. താലൂക്കിലെ വന്നേരി, മാറഞ്ചേരി സ്കൂളുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിനായാണ്  ആർ.ആർ.ടി യോഗം ചേർന്നത്. ആരോഗ്യ വകുപ്പ്, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളേയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗത്തിൽ ധാരണയായി.

 

പൊന്നാനി നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാന്മാരായ ഷീനാസുദേശൻ, രജീഷ് ഊപ്പാല, എം.ആബിദ, നഗരസഭാ സൂപ്രണ്ട് എസ്.എ വിനോദ് കുമാർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

date