Skip to main content

മത്സ്യ ബന്ധന മേഖലയിലെ ക്ഷേമത്തിനായി മത്സ്യ വാർഡ് സഭ ചേർന്നു

 

പൊന്നാനി നഗരസഭ പരിധിയിലെ മത്സ്യ ബന്ധന മേഖലയിലെ ക്ഷേമത്തിനായി മത്സ്യ സഭ ചേർന്നു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായാണ് പ്രത്യേക യോഗം ചേർന്നത്. പൊന്നാനി നഗരസഭയിലെ മത്സ്യ ബന്ധന മേഖലയിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.    മത്സ്യ സഭയിൽ വന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തും.

 

പൊന്നാനി നഗരസഭാ കോൺഫറൻസ് ഹാളിൽ  ചേർന്ന യോഗം ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ സൈഫു പൂളക്കൽ, നഗരസഭാ സൂപ്രണ്ട് എസ്.എ വിനോദ് കുമാർ, ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ കെ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

date