Skip to main content

ചോറ്റുകടവ് പാലം മന്ത്രി  ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു

ഏറനാട് നിയോജക മണ്ഡലത്തിലെ ചോറ്റുകടവ് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വ്വഹിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ കിണറടപ്പന്‍-പനമ്പിലാവ്-പീടികപ്പാറ  റോഡില്‍ ചെറുപുഴയ്ക്ക് കുറുകെ ചോറ്റുകടവിലാണ് പാലം നിര്‍മിച്ചത്.  6.50 കോടി രൂപയാണ് നിര്‍മാണ ചെലവ്. പാലത്തിന്റെ രണ്ട് അബട്‌മെന്റുകള്‍ പൈല്‍ ഫൗണ്ടേഷനോട് കൂടിയും രണ്ട് പിയറുകള്‍ ഓപ്പണ്‍ ഫൗണ്ടേഷനോട് കൂടിയുമാണ് നിര്‍മിച്ചിട്ടുള്ളത്. രണ്ട് വരി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പാകത്തില്‍ 7.50 മീറ്റര്‍ വീതം വീതിയില്‍ കാരേജ് വേയും ഇരു വശത്തും 1.50 മീറ്റര്‍ വീതം വീതിയില്‍  നടപ്പാതയുമടക്കം 11 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. പാലം യാഥാര്‍ത്ഥ്യമായതോടെ  പ്രദേശവാസികളുടെ  ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് സഫലമാവുന്നത്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ രാമകൃഷ്ണന്‍ പാലശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. റുഖിയ ഷംസു, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ,  വൈസ് പ്രസിഡന്റ് എം. ജ്യോതിഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍. എ കരീം, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, ജമീല അയ്യൂബ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date