Post Category
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കെൽട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഒരു വർഷം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷൻ ഫിലിം മേക്കിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലേ ചെയിൻ മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ റീടെയിൽ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, മൂന്ന് മാസം കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആന്റ് വിഷ്വൽ ഇഫക്ട്സ് എന്നിവയാണ് കോഴ്സുകൾ.
വിശദവിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, അപ്സര ജംക്ഷൻ, കൊല്ലം - 21 എന്ന വിലാസത്തിൽ ബന്ധപ്പെടുക.ഫോൺ:9847452727, 9567422755.
പി.എൻ.എക്സ്. 817/2021
date
- Log in to post comments