Post Category
മാലിന്യമുക്ത ബേക്കല്‍ പദ്ധതി, ലോക നിലവാരത്തിലുള്ള ശുചിമുറി സമുച്ചയം: നിര്‍മ്മാണോദ്ഘാടനം നടത്തി
മാലിന്യ മുക്ത ബേക്കല്‍ പദ്ധതിയുടെയും ലോക നിലവാരത്തിലുള്ള ശുചിമുറി സമുച്ചയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിച്ചു. കെ കുഞ്ഞിരാമന് എം എല്‍ എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന് എം പി മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്, ബി ആര് ഡി സി മാനേജര്‍ യു എസ് പ്രസാദ് എന്നിവര്‍ സംസാരിച്ചു. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി നന്ദിയും പറഞ്ഞു.
date
- Log in to post comments