Skip to main content

പ്രവാസി സ്പെഷ്യൽ അദാലത്ത് സംഘടിപ്പിച്ചു  382 അപേക്ഷകൾ പരിഗണിച്ചു

 

 

ജില്ലയിൽ  പ്രവാസി സ്പെഷ്യൽ അദാലത്ത് സംഘടിപ്പിച്ചു. പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനായി നടത്തിയ അദാലത്തിൽ 382 പേരുടെ അപേക്ഷകളാണ് പരിഗണിച്ചത്. ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന അദാലത്ത്  എ. ഡി. എം ഡോ.എം.സി റെജിൽ ഉദ്ഘാടനം ചെയ്തു.

 

141 ഓളം പേർ പങ്കെടുത്ത അദാലത്തിൽ ഏറ്റവും കൂടുതൽ പരാതികൾ പരിഗണിച്ചത് നോർക്കയിലാണ്.

സാന്ത്വന സഹായം, കോവിഡ് റിലീഫ്, മരണാനന്തര സഹായം, കോവിഡ് 19 മൂലം തിരിച്ചു പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ, തൊഴിലിൽ ബുദ്ധിമുട്ടു നേരിടുന്നവർ, ഭൂമിയുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.

 

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് അബ്ദുൾ ലത്തീഫ് , ജൂനിയർ സൂപ്രണ്ട് എൻ.ജയ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date