Skip to main content
ഒറ്റപ്പാലം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഫോട്ടോ - പോസ്റ്റര്‍ പ്രദര്‍ശനം പൊതുജനങ്ങള്‍ വീക്ഷിക്കുന്നു.

അഞ്ചു വര്‍ഷങ്ങള്‍- നെല്ലറയുടെ വികസനം: ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ ഒറ്റപ്പാലത്ത് സംഘടിപ്പിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ചുവരുന്ന  'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം'  ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ എന്നിവ ഒറ്റപ്പാലം ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടിയുടെ രണ്ടാംദിന പ്രദര്‍ശനമാണ് ഒറ്റപ്പാലത്ത് നടന്നത്.

പ്രദര്‍ശനത്തിനോടനുബന്ധിച്ച് കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാര ജേതാവും പത്മശ്രീ രാമചന്ദ്ര പുലവരുടെ മകനുമായ രാജീവ് പുലവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പപ്പറ്റ് ഷോ ശ്രദ്ധേയമായി. വിവിധ വകുപ്പുകള്‍ മുഖേന സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോകളും പ്രദര്‍ശിപ്പിച്ചു.

കിടാരി പാര്‍ക്ക്, ജീവാണു ജൈവവള ഗുണനിലവാര ശാല, ടൂറിസം, നെല്ലിയാമ്പതി ഓറഞ്ച് ഫാം, പട്ടയവിതരണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ജില്ലാ ആശുപത്രി, എം.ഡി രാമനാഥന്‍ സാംസ്‌ക്കാരിക നിലയം, അപ്നാഘര്‍, മെഡിക്കല്‍ കോളേജ്, മൂലത്തറ റെഗുലേറ്റര്‍, കുന്നംകാട്ടുപതി ജലശുദ്ധീകരണ ശാല, സുഭിക്ഷ കേരളം, കെ.എസ്.ഇ.ബി, സാമൂഹിക പഠനമുറി, മുക്കാലി-ചിണ്ടക്കി റോഡ്, ന്യൂട്രീഷ്യന്‍ ക്ലിനിക്ക്, മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി, നെല്ല് സംഭരണം, കാര്‍ഷിക വികസനം, ക്ഷീരവികസനം, വ്യവസായം എന്നിവയാണ് ഫോട്ടോ-പോസ്റ്ററുകളില്‍ വിഷയീകരിച്ചിരിക്കുന്നത്.

നവകേരള മിഷന്‍ (ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം), ക്ഷീരവികസനം, കാര്‍ഷിക വികസനം, പാലക്കാട് ഗവ.മെഡിക്കല്‍ കോളെജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്ദം നായാടി കോളനി, മാരായമംഗലം ഫുട്‌ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമ കേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രി, സാംസ്‌ക്കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ വീഡിയോകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, ധനസഹായം, വായ്പാവിതരണം ഉള്‍പ്പെടുന്ന ജനോപകാര പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും പ്രദര്‍ശന കേന്ദ്രത്തില്‍ ലഭ്യമാക്കി.

date