Skip to main content

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു;  രചനങ്ങള്‍ ഇന്നുകൂടി അയക്കാം

 

സര്‍ക്കാരിന്റെ സുസ്ഥിര വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഉപന്യാസ മത്സരത്തിലേക്ക് രചനങ്ങള്‍ ഇന്നുകൂടി (ഫെബ്രുവരി 12) അയക്കാം. 'പാലക്കാടിന്റെ സുസ്ഥിര വികസനം എങ്ങനെ നടപ്പാക്കാം' എന്ന വിഷയം സംബന്ധിച്ച് രണ്ടുപുറത്തില്‍ കവിയാതെയാണ് രചനകള്‍ തയ്യാറാക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അതത് കോളേജ് അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം പേര്, വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍, കോളേജ് തിരിച്ചറിയല്‍ രേഖ/ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഫെബ്രുവരി 12ന് വൈകിട്ട് 5 നകം prd.pkd@gmail.com ലേക്ക് രചനകള്‍ അയക്കണം. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയും രണ്ടാംസ്ഥാനത്തിന് 7,500രൂപ, മൂന്നാംസ്ഥാനത്തിന് 5,000 രൂപയും സമ്മാനമായി നല്‍കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0491 2505329 നമ്പറിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തിലോ ബന്ധപ്പെടാം.

date