Skip to main content

അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം : വാഹന പര്യടനം ഇന്ന് തൃത്താല ബ്ലോക്കില്‍

 

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം 'അഞ്ചു  വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' ഇന്ന് (ഫെബ്രുവരി 12) തൃത്താല ബ്ലോക്കിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. രാവിലെ 8.30 ന് ഞാങ്ങാട്ടിരിയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം കൂറ്റനാട് ജംഗ്ഷന്‍, ചാലിശ്ശേരി മെയിന്‍ റോഡ്, തൃത്താല ജംഗ്ഷന്‍, കുമ്പിടി സെന്റര്‍, ആനക്കര, പടിഞ്ഞാറങ്ങാടി ജംഗ്ഷന്‍, പെരിങ്ങോട് സെന്റര്‍, ആറങ്ങോട്ട് കര, കറുകപുത്തൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തും.

date