Skip to main content

മംഗലം ഡാം ഡീസില്‍റ്റേഷന്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

 

ശിരുവാണി പ്രോജക്ട് സര്‍ക്കിള്‍ ഓഫീസിന് കീഴിലുളള മംഗലം റിസര്‍വോയര്‍ ഡീസില്‍റ്റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) രാവിലെ 9 ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. മംഗലം ഡാം പ്രവേശന കവാടത്തിന് മുന്നില്‍ നടക്കുന്ന പരിപാടിയില്‍  കെ. ഡി. പ്രസേനന്‍ എം എല്‍ എ അധ്യക്ഷനാകും.  രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും.

ആലത്തൂര്‍ താലൂക്കിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്ന ജലസ്രോതസ്സായ മംഗലം ജലസംഭരണിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും മണലും നീക്കം ചെയ്യുന്നതിനായി  ജലവിഭവ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു നടപ്പാക്കുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ സംരംഭമാണ് 'മംഗലം റിസര്‍വോയര്‍ ഡീസില്‍റ്റേഷന്‍ പദ്ധതി'. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ജലം ലഭ്യമാക്കുക, വെള്ളപ്പൊക്ക നിയന്ത്രണം സാധ്യമാക്കുക, മണല്‍, മണ്ണ് തുടങ്ങിയ നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം കുറയ്ക്കുക, സര്‍ക്കാരിന് വരുമാനം ലഭ്യമാക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ.ജോസ്,  ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, ചീഫ്  എന്‍ജിനീയര്‍മാരായ അലക്സ് വര്‍ഗീസ്,  ഡി ബിജു, എം ശിവദാസന്‍, ശിരുവാണി പ്രോജക്റ്റ് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി. എസ്. സിനോഷ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ലീലാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. എല്‍.രമേശ്, കവിത മാധവന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അനിതാ പോള്‍സണ്‍, ആര്‍ ചന്ദ്രന്‍,  മലമ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

date