Skip to main content

ലാബ് ടെക്നിഷ്യന്‍/ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍: കൂടിക്കാഴ്ച 16 ന്

 

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നിഷ്യന്‍/ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത: പ്ലസ് ടു സയന്‍സ് /ഡി.എം.എല്‍.ടി. ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date