Skip to main content

ഹരിതകേരളം മിഷന്റെ 'വീണ്ടെടുക്കാം ജലശൃംഖലകള്‍' ജില്ലാതല ഉദ്ഘാടനം 12 ന് സൂര്യചിറയില്‍

 

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ടമായ 'വീണ്ടെടുക്കാം ജലശൃംഖലകള്‍' ഫെബ്രുവരി 12 ന് രാവിലെ ഒമ്പതിന് മരുതറോഡ് ഗ്രാമപഞ്ചായത്തിലെ തിരുമുണ്ടിത്തോട് നീര്‍ത്തടത്തിലെ സൂര്യച്ചിറ തോടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് പുഴ പുനരുജ്ജീവന പ്രവര്‍ത്തന രേഖ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെയും പാടശേഖര സമിതികള്‍, കര്‍ഷക സമിതികള്‍ എഎന്നിവയുടെ സഹായത്തോടെ സൂര്യച്ചിറ തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടക്കും. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോജക്ട് കോഡിനേറ്റര്‍ സി എസ് ലതിക ക്യാമ്പയിന്‍ അവതരണം നടത്തും.

ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, മരുതറോഡ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ എ ആണ്ടവന്‍, വി.രാഹുല്‍, കൃഷി ഓഫീസര്‍ ശ്രുതി മേനോന്‍, എം ജി എന്‍ ആര്‍ ഇ ജി എസ്  ജില്ലാ എന്‍ജിനീയര്‍ കെ അമൃത എന്നിവര്‍ സംസാരിക്കും.

date