Skip to main content

'ജീവനം പദ്ധതി' ധനസഹായത്തിന് അപേക്ഷിക്കാം

 

അതിക്രമത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റവര്‍, കുറ്റകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ ആശ്രിതരായ ഭാര്യ/ ഭര്‍ത്താവ് /അവിവാഹിതരായ മകന്‍/ മകള്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന 'ജീവനം പദ്ധതി' പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷിക്കാം. 20000 രൂപയാണ് ധനസഹായം. കുറ്റകൃത്യം കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നടന്നതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളവരുമായവര്‍ക്കാണ് അപേക്ഷ നല്‍കാനാവുക. പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ അപേക്ഷ ലഭിക്കും. ഫോണ്‍: 9446689508.

date