Skip to main content

അഞ്ചു വര്‍ഷങ്ങള്‍- നെല്ലറയുടെ വികസനം: ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ ; ഇന്ന് ചിറ്റൂര്‍ അണിക്കോട് ടാക്‌സി സ്റ്റാന്‍ഡില്‍

 

'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ ഇന്ന് (ഫെബ്രുവരി 13) ചിറ്റൂര്‍ അണിക്കോട് ടാക്‌സി സ്റ്റാന്‍ഡില്‍ രാവിലെ 10 മുതല്‍ നടക്കും. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി പത്മശ്രീ രാമചന്ദ്രപുലവരുടെ മകന്‍ രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന പപ്പറ്റ് ഷോയാണ് പ്രദര്‍ശന കേന്ദ്രങ്ങളില്‍ അരങ്ങേറുന്നത്. പ്രദര്‍ശനത്തിന്റെ അവസാന ദിനമായ നാളെ (ഫെബ്രുവരി 14) വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പരിസരത്ത് രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെ പ്രദര്‍ശനം നടക്കും.

date