Skip to main content

അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം : വാഹന പര്യടനം ഇന്ന് നെല്ലിയാമ്പതിയില്‍ അവസാനിക്കും

 

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം 'അഞ്ചു  വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' ഇന്ന് (ഫെബ്രുവരി 13) നെല്ലിയാമ്പതിയില്‍ അവസാനിക്കും. ജനുവരി 30 ന് പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 150 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടന്നുവരികയാണ്. നവകേരള മിഷനുകളായ ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയും  ക്ഷീരവികസനം, കാര്‍ഷിക വികസനം, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ്ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്നം നായാടി കോളനി, മാരായമംഗലം ഫുട്ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമകേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, സാംസ്‌കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോകളാണ് വാഹന പര്യടനത്തിലൂടെ പ്രദര്‍ശിപ്പിച്ചു വരുന്നത്.

date