Post Category
പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോളേജ്/കോഴ്സ് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നാളെ (ഫെബ്രുവരി 18) മുതൽ ഓൺലൈനായി ഓപ്ഷനുകൾ നൽകാം. ഫോൺ: 0471-2560363, 364.
പി.എൻ.എക്സ്. 866/2021
date
- Log in to post comments