Skip to main content

മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

 

 

മലയോരമേഖലയിലെ കായികരംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി മുക്കം നഗരസഭയിലെ മാമ്പറ്റ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു. സ്റ്റേഡിയത്തില്‍ ഫിഫ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സെവന്‍സ് ഫുട്‌ബോള്‍ ടര്‍ഫ്, 6 ലൈന്‍ 200 മീ. സിന്തറ്റിക് അത്‌ലറ്റിക്ക് ട്രാക്ക്, സീറ്റിംഗ് ഗ്യാലറി, വോളിബോള്‍ കോര്‍ട്ട്, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കിറ്റ്‌കോയാണ് പദ്ധതിയുടെ എസ്.പി.വി. 

ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു, ഡെ.ചെയര്‍പേഴ്‌സ്ണ്‍ അഡ്വ. ചാന്ദ്‌നി, മധു മാസ്റ്റര്‍, വി.കുഞ്ഞന്‍ മാസ്റ്റര്‍, എം.വി രജനി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാല്‍, അബ്ദുള്‍ ഗഫൂര്‍, എ.കെ ഉണ്ണികൃഷ്ണന്‍, ടി. ടി സുലൈമാന്‍, കെ.മോഹനന്‍, ദാവൂദ് മുത്താലം, ടി.കെ സാമി, സുബനീഷ് മണാശ്ശേരി, ഇളമന ഹരിദാസന്‍, ടാര്‍സന്‍ ജോസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.ടി അഗസ്റ്റിന്‍, മുക്കം നഗരസഭ സെക്രട്ടറി സുമയ്യ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

date