Post Category
റിസര്‍വോയറുകളില്‍ കൂടു മത്സ്യകൃഷി പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
പെരുവണ്ണാമൂഴിയടക്കം സംസ്ഥാനത്തെ നാലു ജലസംഭരണികളില്‍ നടപ്പാക്കുന്ന കൂടുമത്സ്യകൃഷി പദ്ധതിക്ക് ബുധനാഴ്ച(ഫെബ്രുവരി 17) തുടക്കം കുറിക്കും. സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് 3.30 ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. തൊഴില്‍ ,എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
വയനാട് ജില്ലയിലെ ബാണാസുരസാഗര്‍, കാരാപ്പുഴ, പത്തനംതിട്ട ജില്ലയിലെ കക്കി എന്നിവയാണ് മറ്റ് ജലസംഭരണികള്‍. 16.40 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ജലസംഭരണികളുടെ പരിസരത്ത് താമസിക്കുന്ന പട്ടികജാതി-പട്ടിക വര്‍ഗ തൊഴിലാളികളെ സംഘടിപ്പിച്ച് നൂറുപേര്‍ വീതമുള്ള ഗുണഭോക്തൃ ഗ്രൂപ്പുകളാക്കി മത്സ്യക്കൂടുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
date
- Log in to post comments