Skip to main content

താക്കോല്‍ദാനം നിര്‍വഹിച്ചു

 

 

 

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി  പ്രകാരം ഭൂമിയും വീടും അനുവദിച്ചുകിട്ടിയ എടക്കടവ് മത്സ്യ ഗ്രാമത്തിലെ റാഹിയത്തിന് തിക്കോടിയിലെ വീടിന്റെ താക്കോല്‍ എം.എല്‍.എ കെ.ദാസന്‍.  കൈമാറി.   വാര്‍ഡ്‌മെമ്പര്‍  സൗജത്ത് അധ്യക്ഷത വഹിച്ചു.  പുനര്‍ഗേഹം നോഡല്‍ ഓഫീസര്‍  വി.സുനീര്‍ സ്വാഗതം പറഞ്ഞു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  ബി.കെ. സുധീര്‍കിഷന്‍ സംസാരിച്ചു.
പദ്ധതി പ്രകാരം  10 ഗുണഭോക്താക്കള്‍ ജില്ലയില്‍ ഭൂമിയും വീടും വാങ്ങുകയും  33 ഗുണഭോക്താക്കള്‍  ഗൃഹനിര്‍മ്മാണത്തിനുള്ള  ഭൂമിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഗുണഭോക്താക്കള്‍ക്ക് 10 ലക്ഷം  രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അനുവദിക്കുന്നത്.

date