Skip to main content

പുനര്‍ഗേഹം പദ്ധതി: മത്സ്യത്തൊഴിലാളി ഗുണഭോക്താക്കള്‍ക്ക്  ആധാരം കൈമാറി 

 

 

 

 ജില്ലയില്‍ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചാലിയം            മത്സ്യഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏഴ് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ആധാരം വി.കെ.സി.മമ്മദ്‌കോയ എം.എല്‍.എ  കൈമാറി. വർഷങ്ങളായി കടൽക്ഷോഭ ഭീഷണി നേരിടുന്ന നിരവധി പേരാണ് ചാലിയത്തുള്ളത്. ബാക്കിയുള്ള ആളുകളെയും ഘട്ടം ഘട്ടമായി പുനരധിവസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കപ്പലങ്ങാടി അംഗനവാടിയില്‍ നടന്ന ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിത്തു കാക്കാട്ട്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി. കെ സുധീർ കിഷൻ, താലൂക്ക് നോഡൽ ഓഫീസർ നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.

date