Skip to main content

കടലുണ്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം സബ്‌സെന്റർ  ശിലാസ്ഥാപനം നടത്തി 

 

 

 

കടലുണ്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം സബ്‌സെന്റർ  ശിലാസ്ഥാപനം വി.കെ.സി മമ്മദ് കോയ എംഎൽഎ നിർവഹിച്ചു.  എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുക. പഴയ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ ശിവദാസൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു കൊച്ചാട്ട്, മുരളി മുണ്ടെങ്ങാട്ട്, സുഷമ. പി, മെഡിക്കൽ ഓഫീസർ ഡോ.അരവിന്ദ് ജോഷി തുടങ്ങിയവർ പങ്കെടുത്തു.

date