Skip to main content

റോഡ് സുരക്ഷാ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു

 

 

 

ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് ചിത്രകാരികളുടെ കൂട്ടായ്മയായ വരമുഖി വുമണ്‍ ആര്‍ട്ട് കമ്മ്യൂണിന്റേയും സഹകരണത്തോടെ കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് റോഡ് സുരക്ഷാ ചിത്രരചന പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റോഡ് നിയമം അനുസരിച്ച് വാഹനമോടിച്ച വ്യക്തികളെ ഫലവൃക്ഷതൈ നല്‍കി ആദരിച്ചു. സബ് കളക്ടർ ജി.പ്രിയങ്ക, ആര്‍.ടി.ഒ കോഴിക്കോട്  ഇ.മോഹന്‍ദാസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ സി.വി.എം ഷരീഫ് മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date