Skip to main content

ജില്ലയില്‍ 800 പട്ടയങ്ങള്‍ വിതരണം ചെയ്യും

 

 

 

സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 800 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഫെബ്രുവരി 15-ന് ഉച്ചക്ക് 12.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. നൂറുദിന പരിപാടിയിലുള്‍പ്പെടുത്തി റവന്യൂ-ഭവനനിര്‍മാണ വകുപ്പു പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി അനുവദിക്കപ്പെട്ട പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തന ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. 
  ജില്ലയിലെ കായണ്ണ, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസുകളുടെ  കെട്ടിടങ്ങളളാണ്  ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുക. വടകര റവന്യൂ ഡിവിഷണല്‍ ഓഫീസ് നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും കോഴിക്കോട് താലൂക്കിലെ പൂളക്കോട്, കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, അവിടനല്ലൂര്‍, വടകര താലൂക്കിലെ ഏറാമല, താമരശ്ശേരി താലൂക്കിലെ വാവാട്, കോടഞ്ചേരി, പനങ്ങാട് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് ഓഫീസ് നിര്‍മാണ ഉദ്ഘാടനവും നടക്കും.പട്ടയ വിതരണം സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന ആലോചനാ യോഗത്തിൽ എ.ഡി.എം എൻ . പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

date