Skip to main content

സാംസ്‌കാരിക ചരിത്രത്തില്‍ മാപ്പിളകലകള്‍ക്ക് വലിയ സ്ഥാനം - മന്ത്രി എ.കെ ബാലന്‍

 

 

 

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ മാപ്പിളകലകള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, അക്കാദമി സെക്രട്ടറി റസാഖ് പയമ്പറോട്ട്, ജനപ്രതിനിധികളായ രജീന്ദ്രന്‍ കപ്പള്ളി, സി.ടി.കെ സമീറ, അബ്ബാസ് കണേക്കല്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സൂപ്പി നരിക്കാട്ടേരി, ടി കണാരന്‍, കെ.ടി.കെ ചന്ദ്രന്‍,കരിമ്പില്‍ ദിവാകരന്‍,പി.എം നാണു,നരിക്കോള്‍ ഹമീദ് ഹാജി, കരയത്ത് അസീസ്,കരയത്ത് ഹമീദ് ഹാജി, ഉപകേന്ദ്രം ചെയര്‍മാന്‍ വി.സി ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. സദാശിവന്‍ സ്വാഗതവും കണ്‍വീനര്‍ സി.എച്ച് മോഹനന്‍ നന്ദിയും പറഞ്ഞു.

date