Skip to main content

വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍  18 പരാതികളില്‍ തീര്‍പ്പ്* 

 

കേരള വനിതാ കമ്മിഷന്‍ പാലക്കാട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പച്ച മെഗാ അദാലത്തില്‍ 18 പരാതികളില്‍ തീര്‍പ്പായി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറി. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 24 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പാലക്കാട് ജില്ലയിലെ 45 പരാതികളാണ് പരിഗണനയ്‌ക്കെടുത്തത്. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു.
 

date