Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 196 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 10) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 109 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 72 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും വിദേശത്തുനിന്നുമായി വന്ന 7 പേര്‍, 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 196 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ 

പാലക്കാട് സ്വദേശികൾ- 28 പേർ

കിഴക്കഞ്ചേരി സ്വദേശികൾ - 18 പേർ

വെള്ളിനേഴി സ്വദേശികൾ - 10 പേർ

തരൂർ സ്വദേശികൾ - 9 പേർ 

പല്ലശ്ശന സ്വദേശികൾ - 8 പേർ

പരുതൂർ, പട്ടാമ്പി സ്വദേശികൾ - 7 പേർ വീതം

നെന്മാറ സ്വദേശികൾ - 6 പേർ

കപ്പൂർ, ഒറ്റപ്പാലം സ്വദേശികൾ - 5 പേർ വീതം

ആലത്തൂർ, തച്ചനാട്ടുകര, അകത്തെത്തറ, ഓങ്ങല്ലൂർ സ്വദേശികൾ - 4 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, മണ്ണാർക്കാട്, അമ്പലപ്പാറ, കൊപ്പം, ചിറ്റൂർ-തത്തമംഗലം നഗരസഭ, കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി, മുതുതല, നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ - 3 പേർ വീതം

തിരുമിറ്റക്കോട്, കൊടുവായൂർ, കരിമ്പ, പട്ടിത്തറ, വടക്കഞ്ചേരി, ചെറുപ്പുളശ്ശേരി, തൃത്താല, പുതുപ്പരിയാരം, പുതൂർ, പറളി, കാവശ്ശേരി, പട്ടഞ്ചേരി സ്വദേശികൾ - 2 പേർ വീതം

അനങ്ങനടി, മേലാർകോട്, മങ്കര, പിരായിരി, എലപ്പുള്ളി, അഗളി, വിളയൂർ ചാലിശ്ശേരി, മങ്കര, മണ്ണൂർ, തിരുവേഗപ്പുറ, ഷൊർണൂർ, എരിമയൂർ, ശ്രീകൃഷ്ണപുരം, മലമ്പുഴ, കണ്ണാടി, തച്ചമ്പാറ, മരുതറോഡ് സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2710 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം  ജില്ലയിലും, രണ്ടുപേർ ഇടുക്കി, 4 പേർ വീതം തിരുവനന്തപുരം,  ആലപ്പുഴ ജില്ലകളിലും, 8 പേര്‍ കോഴിക്കോട്, 29 പേർ തൃശ്ശൂര്‍, 21 പേർ എറണാകുളം ജില്ലകളിലും, 95 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date