Skip to main content

കൈനിക്കര-ചെമ്പാല കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ കൈനിക്കര-ചെമ്പാല കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ന്യൂനപക്ഷ ക്ഷേമ ഫണ്ടില്‍ നിന്നും 25 ലക്ഷം ഉപയോഗിച്ചാണ് പ്രവൃത്തി നടപ്പാക്കുന്നത്. കൈനിക്കര കെ.പി മുഹമ്മദ് ഹാജി നഗറില്‍ നടന്ന ചടങ്ങില്‍ തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

date