Skip to main content

5.39 കോടി രൂപ ചെലവില്‍ എസ്.ഡി.വി. യു.പി. സ്‌കൂളില്‍ ഇരുനില കെട്ടിടം; നിര്‍മാണം തുടങ്ങി 

 

ആലപ്പുഴ: നീര്‍ക്കുന്നം ഗവണ്‍മെന്റ് എസ്.ഡി.വി. യു.പി. സ്‌കൂളില്‍ 5.39 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന യു.പി. സ്‌കൂളാണിത്. 1619 വിദ്യാര്‍ഥികളാണുള്ളത്.
മന്ത്രി ജി. സുധാകരന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്ലാന്‍ ഫണ്ടില്‍ നിന്നും 1.39 കോടി രൂപയും കിഫ്ബി ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപയും ഉള്‍പ്പെടെ 5.39 കോടി രൂപയാണ് സ്‌കൂളിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം അഞ്ജു, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ഐ. നസീം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ.എല്‍. ഏബിള്‍മോന്‍, എ.ഇ.ഒ. ദീപറോസ്, പി.ടി.എ. പ്രസിഡന്റ് എച്ച്. സലാം, ഹെഡ് മാസ്റ്റര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സന്നിഹിതരായി.

date